Latest NewsIndiaNews

റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യയ്‌ക്കൊപ്പം പങ്ക് ചേരാന്‍ ബംഗ്ലാദേശ് സൈന്യവും

ബംഗ്ലാദേശ് ആംഡ് ഫോഴ്സിലെ 122 അംഗങ്ങള്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി : 72-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യയ്‌ക്കൊപ്പം പങ്ക് ചേരാന്‍ ബംഗ്ലാദേശ് സൈന്യവും. രണ്ടാമത്തെ തവണയാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ വിദേശ രാജ്യത്തിന്റെ സൈന്യം പങ്കെടുക്കുന്നത്. രജ്പത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബംഗ്ലാദേശ് സൈന്യം പങ്കെടുക്കും.

ബംഗ്ലാദേശ് ആംഡ് ഫോഴ്സിലെ 122 അംഗങ്ങള്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചു. ബംഗ്ലാദേശിന്റെ ഗോള്‍ഡന്‍ ജൂബിലി ഇരു രാജ്യങ്ങളും ചേര്‍ന്ന് ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബംഗ്ലാദേശ് സൈന്യത്തെ പരേഡില്‍ പങ്കെടുക്കാന്‍ ഇന്ത്യ ക്ഷണിച്ചത്. ബിഡി-08 റൈഫിളുകളുമായി 96 സൈനികര്‍ പരേഡില്‍ മാര്‍ച്ച് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിയ്ക്കും പരേഡ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുക. 25,000 പേര്‍ക്ക് മാത്രമാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രജ്പത്തിലേക്ക് പ്രവേശനം ഉണ്ടാകുക. 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിയ്ക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button