KeralaLatest NewsNews

മകരവിളക്കിന് 5000 പേർക്ക് പങ്കെടുക്കാൻ അനുമതി, ഒരു മണി കഴിഞ്ഞ് എത്തുന്നവരെ സന്നിധാനത്തേക്ക് കടത്തിവിടില്ല

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളവർക്കാണ് ഇത്തരത്തിൽ ദർശനം അനുവദിക്കുന്നത്

ശബരിമല: മകരവിളക്ക് ദിവസം ഉച്ചക്ക് ഒരു മണിക്കുള്ളിൽ ശബരിമലയിൽ എത്തുന്നവർക്ക് മാത്രമേ ജ്യോതി ദർശനത്തിന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കു എന്ന് ദേവസം ബോർഡ്. ജനുവരി 14 ന് 5000 പേർക്കാണ് മകരവിളക്ക് ദർശിക്കാൻ അനുമതി നൽകുക.

Also related: കത്തി ചൂണ്ടി കാർ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളവർക്കാണ് ഇത്തരത്തിൽ ദർശനം അനുവദിക്കുന്നത്. ഉച്ചക്ക് ഒരു മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. അതിന് ശേഷം എത്തുന്നവർക്ക് സന്നിധാനത്തേക്ക് കടക്കാൻ അനുമതി നൽകില്ല. ജനുവരി 13ന് എത്തുന്നവരെ അന്നേ ദിവസം നടയടച്ചു കഴിഞ്ഞാൽ ഉടൻ തിരിച്ചയക്കും.

Also related: എംഎല്‍എ കെവി വിജയദാസ് ഗുരുതരാവസ്ഥയിൽ

നിർദ്ദേങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നോ എന്ന് ഉറപ്പാക്കാനുള്ള ചുമതല പോലീസിനാണ്. തീർത്ഥാടകരെക്കൂടാതെ ആചരപരമായി എത്തുന്ന 500 പേർക്കും സന്നിധാനത്ത് മകരവിളക്ക് ദർശിക്കാനുള്ള അനുമതി ഉണ്ടാകും. തിരുവാഭരണം ചുമക്കുന്നവർ, തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നവർ, പള്ളിക്കുറുപ്പൻമാർ, ആലങ്ങാട് – അമ്പലപ്പുഴ പേട്ട സംഘങ്ങൾ തുടങ്ങിയവർക്കാണ് ഇത്തരത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button