KeralaLatest NewsNews

കാത്തിരിപ്പിന് വിരാമം ; കേരളത്തിന് ആദ്യഘട്ടത്തില്‍ ലഭിയ്ക്കുന്നത് 4.35 ലക്ഷം വയല്‍ വാക്‌സിന്‍

വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കി കഴിഞ്ഞു

തിരുവനന്തപുരം : കാത്തിരിപ്പിന് വിരാമമായി കൊവിഡ് വാക്‌സിന്‍ എത്തുന്നു. കേരളത്തിന് ആദ്യഘട്ടത്തില്‍ ലഭ്യമാകുന്നത് 4,35,500 വയല്‍ വാക്‌സിനാണെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. അഞ്ച് ലക്ഷം വയല്‍ കൊവിഡ് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെടുന്നത്. കൊവിഷീല്‍ഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിരുന്നു.

പത്ത് ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. വാക്‌സിന്‍ ഒരു വയല്‍ പൊട്ടിച്ചാല്‍ ആറ് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം. വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കി കഴിഞ്ഞു. മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഇതിനൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ അങ്കണവാടി പ്രവര്‍ത്തകര്‍ ഇവര്‍ക്കാണ് കേരളത്തില്‍ ആദ്യം വാക്‌സിന്‍ നല്‍കുക. ഇതിനൊപ്പം വയോജനങ്ങളേയും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ ആണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button