Latest NewsNewsInternational

ഒടുവിൽ ട്രംപിനെ പ്രിയ പുത്രിയും ചതിച്ചു; മകൾ വൃത്തികെട്ടവളെന്ന് ട്രംപ്, ഇവാങ്ക ലക്ഷ്യം വെയ്ക്കുന്നത് എന്ത്?

ഒടുവിൽ ട്രംപിനെ പ്രിയ പുത്രിയും തേച്ചു

ജനുവരി 20നാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിൽ പങ്കെടുക്കുമെന്ന് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ്. തന്റെ പിതാവിന്റെ പ്രസിഡന്റ് സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കുഴപ്പങ്ങളും കലഹങ്ങളും ഭാവിയിൽ തനിക്ക് ഗുണകരമാകില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.

Also Read: പാലയില്‍ നിന്ന് ചുവട് മാറ്റത്തിന് ഒരുങ്ങി ജോസ് കെ മാണി ? ; സുരക്ഷിത മണ്ഡലം മറ്റൊന്നെന്ന് പാര്‍ട്ടി

ഭാവിയിൽ പ്രസിഡൻ്റ് പദവിയിൽ വരണമെങ്കിൽ ഇപ്പോൾ നിർണായക തീരുമാനം കൈക്കൊണ്ടേ മതിയാകൂ. നിലവിലെ സാഹചര്യത്തിൽ ജനകീയമായ നിലപാട് സ്വീകരിക്കാനായാൽ അത് തന്റെ രാഷ്ട്രീയ ഭാവിക്ക് ഗുണകരമകുമെന്ന തിരിച്ചറിവിലാണ് ഇവാങ്ക. രാഷ്ട്രപതിയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്ന ഇവാങ്ക ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്താൽ അത് ചരിത്ര തീരുമാനമായി മാറും. ഇവാങ്കയുടെ പ്രശ്സ്തി വർദ്ധിക്കുകയും ചെയ്യുമെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, മകളുടെ തീരുമാനമറിഞ്ഞ് ഞെട്ടലിലാണ് പിതാവ് ട്രംപ്. ഇവാങ്കയുടെ തീരുമാനത്തെ ശക്തമായി എതിർക്കുകയാണ് ഡൊണാൾഡ്. സ്വന്തം പിതാവിനെ താഴെയിറക്കാൻ ശ്രമിക്കുന്ന വഞ്ചകരുമായി ഇടപഴകിയും അവരുടെ ഒപ്പം മകളും പോകുന്നത് അപമാനകരമാണെന്നും ചതിയന്മാരുടെ കൂടെ ഇവാങ്ക കൂടിയെന്നും ട്രംപ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button