അഹമ്മദാബാദ് : കാത്തിരിപ്പ് അവസാനിയ്ക്കുന്ന സന്തോഷത്തോടെ ആദ്യ കൊറോണ വാക്സിന്‍ ഡോസുകള്‍ സ്വീകരിച്ച് ഗുജറാത്ത്. കൊവിഷീല്‍ഡിന്റെ 2,76,000 ഡോസുകളാണ് ആദ്യ ഘട്ടത്തില്‍ ഗുജറാത്തില്‍ എത്തിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വാക്സിന്‍ ഡോസുകള്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി.
എയര്‍ ഇന്ത്യ വിമാനത്തിലാണ് വാക്സിന്‍ പൂനെയില്‍ നിന്നും അഹമ്മദാബാദിലെത്തിച്ചത്. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് സംഭരണ കേന്ദ്രത്തിലേക്ക് വിമാനത്താവളത്തില്‍ നിന്നും വാക്‌സിന്‍ കൊണ്ടു പോയത്. വാക്സിന്‍ ഡോസുകള്‍ അഹമ്മദാബാദ്, ഗാന്ധിനഗര്‍, ഭാവ്നഗര്‍ എന്നീ പ്രദേശങ്ങളില്‍ എത്തിയ്ക്കാനാണ് തീരുമാനം. തുടര്‍ന്ന് ജനുവരി 16-ന് സംസ്ഥാനത്തെ വാക്സിനേഷന്‍ ആരംഭിക്കും.
287 കേന്ദ്രങ്ങളിലായി വാക്സിനേഷന്‍ നടത്താനാണ് തീരുമാനമെന്ന് സംസ്ഥാന കുടുബക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡി പട്ടേല്‍ അറിയിച്ചു. അഹമ്മദാബാദ് കൂടാതെ ഡല്‍ഹി, കര്‍ണാല്‍, ചണ്ഡിഗഢ്, ലക്‌നൗ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വാക്‌സിന്‍ എത്തിയ്ക്കുക.
Post Your Comments