Latest NewsNattuvarthaNews

ചന്ദനമരം മുറിക്കാനെത്തിയവർ പിടിയിൽ

തൃശൂർ; ചന്ദനമരം ചോദിച്ചെത്തിയവരോടു സ്ഥലം ഉടമ വില പറഞ്ഞുവച്ച ശേഷംവിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയുണ്ടായി. മരം മുറിക്കാൻ ആളുകളെത്തിയതിനു പിന്നാലെ ഉദ്യോഗസ്ഥരെത്തി ഇവരെ അറസ്റ്റ് ചെയ്തു. തിരൂരിൽ സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിക്കാനെത്തിയ പട്ടാമ്പി വല്ലപ്പുഴ ആരുപോരുത്തൊടി അബ്ദുൽ മജീദ് (32), വല്ലപ്പുഴ ചെട്ടിയാർത്തൊടി മുഹമ്മദ് അൻഫൽ (21) എന്നിവരെയാണു പൊങ്ങണംകാട് വനം ഉദ്യോഗ്സഥർ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇവർ ചന്ദന മരം നിൽക്കുന്ന സ്ഥലത്തിന്റെ ഉടമയോടു മരം വില കൊടുത്തു വാങ്ങാനായി എത്തിയിരുന്നു. ചന്ദനമരം മുറിക്കാനോ വിൽക്കാനോ വ്യക്തികൾക്ക് അവകാശമില്ല എന്നറിയാമെങ്കിലും വിൽപന നിഷേധിച്ചാൽ രാത്രിയിൽ മോഷണം നടക്കുമെന്ന് ഉറപ്പിച്ച ഉടമ വിവരം അധിക‍ൃതരെ അറിയിക്കുകയും അവരുടെ നിർദേശം പ്രകാരം വില പറഞ്ഞു കച്ചവടം ഉറപ്പിക്കുകയുമായിരുന്നു പറഞ്ഞ തുകയുമായി കഴിഞ്ഞ ദിവസം ഇവർ മരം മുറിക്കാൻ എത്തിയപ്പോഴാണ് സെക്‌ഷൻ ഓഫിസർ മനു കെ. നായരുടെ നേതൃത്വത്തിൽ അറസ്റ്റ് നടത്തുകയുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button