Latest NewsNewsIndia

കാർഷിക നിയമം : പൊതു താത്പര്യ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊതുതാൽപര്യ ഹർജികളിൽ സുപ്രിംകോടതി ഇന്ന്  വിധി പറയും. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജികള്‍ക്കൊപ്പം തന്നെ കര്‍ഷക സമരത്തിനെതിരെയുള്ള ഹര്‍ജികളും കോടതി പരിഗണിക്കും.

Read Also : കനത്ത മഴ : സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  

കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണനയിലെടുക്കുന്നത്. ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ നിന്ന് പ്രക്ഷോഭകരെ നീക്കണമെന്ന ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ട്. പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കും. എന്നാല്‍ രാഷ്ട്രീയ പരിഹാരം കാണേണ്ട വിഷയത്തില്‍ കോടതി ഇടപെടരുതെന്ന് സമരമുഖത്തുള്ള കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടും. പ്രക്ഷോഭത്തിലുള്ള പല കര്‍ഷക സംഘടനകള്‍ക്കും നോട്ടിസ് ലഭിക്കാത്തതും ചൂണ്ടിക്കാട്ടും.

മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദവെയുമാണ് പ്രക്ഷോഭകര്‍ക്ക് വേണ്ടി ഹാജരാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button