റിയാദ്: സൗദി അറേബ്യയില്‍ 178,000ത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി അറിയിക്കുകയുണ്ടായി. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്നും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ വൈറസില്‍ നിന്നും മുക്തി നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ രോഗവ്യാപനത്തിന്റെ തോതില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ തന്നെ സ്ഥിരത കൈവരികയും പിന്നീട് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന നിലവെച്ച് നോക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 97.6 ശതമാനത്തിന്റെ കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു.
Post Your Comments