Latest NewsKeralaNews

പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്.

Read Also : കോവിഡ് സ്ഥിരീകരിച്ചവരില്‍ പുതിയ ആരോഗ്യ ഭീഷണി, ആശങ്ക : റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പുതിയ ഫംഗസ് 

എന്നാല്‍ കോവിഡ് വാക്സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button