വെള്ളറട : കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിലും പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലുമായി പുതിയ ആംബുലൻസുകൾ എത്തിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ. ഫ്‌ളാഗ് ഓഫ് ചെയ്ത ഉത്‌ഘാടനം നിർവഹിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് ആംബുലൻസ് ലഭ്യമാക്കിയത്.
കുന്നത്തുകാലിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളിയും പെരുങ്കടവിളയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽകൃഷ്ണനും അധ്യക്ഷരായി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് സിമി, ബ്ലോക്ക് സെക്രട്ടറി അരുവിപ്പുറം സുരേഷ്, മെഡിക്കൽ ഓഫീസർമാരായ ഡോ. വിജയദാസ്, ഡോ. ശിവകുമാർ, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ, ജി.കുമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Post Your Comments