COVID 19CinemaMollywoodLatest NewsKeralaIndiaNewsEntertainment

മുഖ്യമന്ത്രി പിണറായി വിജയൻ സിനിമാ സംഘടനകളുമായി ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം : സംസ്ഥാനത്തെ തിയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ സിനിമാ സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും . നേരത്തെ കോവിഡ് പശ്ചാത്തലം മുന്‍നിര്‍ത്തി നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള അനുമതി സംസ്ഥാനം നല്‍കിയിരുന്നു . എന്നാല്‍ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സിനിമാ സംഘടനയായ ഫിയോക് അറിയിച്ചിരുന്നു.

Read Also : കാർഷിക നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ കർഷകരല്ലെന്നും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളുമാണെന്നും മുഖ്യമന്ത്രി

വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട് . ഈ അനിശ്ചിതത്വത്തിനിടയിലാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്.തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഫിലിം ചേമ്ബര്‍ സംഘടന പ്രതിനിധികള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക .

shortlink

Related Articles

Post Your Comments

Related Articles


Back to top button