തിരുവനന്തപുരം: രാജ്യത്തെ കോവിഡ് രോഗവ്യാപനത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്ന അവസ്ഥ വന്നതോടെ സര്‍ക്കാര്‍ എല്ലാം കൈയൊഴിയുന്ന മട്ടിലാണ്. കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതില്‍നിന്ന് ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷന് ഡ്യൂട്ടിയിലേക്കു മാറ്റാനും നിര്‍ദേശിച്ചു. പൊലീസ് പിന്മാറുന്നുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധനയില്ലാത്ത സാഹചര്യത്തിലാണ് പിന്മാറ്റമെന്നാണ് പറയുന്നത്.
ആരോഗ്യവകുപ്പുമായി ചര്‍ച്ചചെയ്താകും ഘട്ടംഘട്ടമായുള്ള പിന്മാറ്റം. ഇതുസംബന്ധിച്ച് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്കി. ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷന് ഡ്യൂട്ടിയിലേക്കു മാറ്റാനും നിര്‍ദേശിച്ചു. കോവിഡ് വ്യാപനനിരക്ക് വര്‍ധിച്ച ഘട്ടത്തിലാണ് രോഗികളുടെ സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന ചുമതല പൊലീസിലേക്കെത്തിയത്. ഇതിനെതിരേ ആരോഗ്യവകുപ്പില്‍നിന്നുള്‍പ്പെടെ പ്രതിഷേധമുയര്‍ന്നു. വീടുകളില്‍ ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണത്തിനും പൊലീസിനെ ചുമതലപ്പെടുത്തിയിരുന്നു.
കോവിഡ് രോഗികളുടെ എണ്ണം കൂടിയിരുന്നപ്പോള്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിരുന്നത് കഠിനപ്രയത്നമായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഒരുവിഭാഗം പൊലീസുകാരെ ഇതിനായി മാറ്റിയപ്പോള്‍ ക്രമസമാധാനപാലന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയുമുണ്ടായി. അതേസമയം ഇപ്പോള്‍ കേരളത്തില്‍ എല്ലാം തുറക്കുന്ന അവസ്ഥയിലാണ്. സ്കൂളുകളും തീയറ്ററുകളും തുറക്കുന്നു. ഈ ഘട്ടത്തിലാണ് പൊലീസിന്റെ പിന്മാറ്റം. ഇനി ട്രാക്കിങ് എളുപ്പം സാധിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതസമയം പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് (ടെസ്റ്റ് പോസിറ്റിവിറ്റി) ഇന്ത്യ 2.2% ആയിരിക്കുമ്പോള്‍ കേരളത്തില്‍ ഇത് പത്ത് ശതമാനത്തിന് മുകളിലാണ്.
Read Also: നിയമം മരവിപ്പിക്കുമോ? കാർഷിക ബില്ലിന് സുപ്രീം കോടതിയുടെ സ്റ്റേ
പ്രതിദിന കോവിഡ് ബാധിതരുടെ കണക്കില്‍ കേരളം അയ്യായിരത്തിനു മുകളില്‍ നില്ക്കുമ്പോള്, തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ ശരാശരി 3000 ആണ്. ഛത്തീസ്ഗഡില്‍ 1000 കേസുകളും. തമിഴ്നാട്ടിലെ പ്രതിദിന കണക്ക് ആയിരത്തില്‍ താഴെയായിട്ടുണ്ട്. കോവിഡ് പരിശോധനയില്‍ കൃത്യത കൂടുതലുള്ള ആര്‍ടിപിസിആര്‍ പരിശോധന മാത്രമേ തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്നുള്ളൂ. ഇതിനകം 1.25 കോടി ആര്‍ടിപിസിആര്‍ പരിശോധനകളാണ് അവിടെ നടത്തിയത്.
Post Your Comments