വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിയ്ക്കുമെന്ന് അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി. ഇംപീച്ച്മെന്റ് പ്രമേയം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അംഗീകരിച്ചില്ലെങ്കില്‍ ഇംപീച്ച്മെന്റ് നിയമ നിര്‍മ്മാണവുമായി മുന്നോട്ടു പോകുമെന്നും നാന്‍സി പെലോസി വ്യക്തമാക്കി.
ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് നാം അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭരണഘടനയെയും ജനാധിപത്യത്തിനും ഭീഷണിയാണ് നിലവിലെ പ്രസിഡന്റെന്നും നാന്‍സി പെലോസി പറഞ്ഞു. അമേരിക്കന്‍ ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം അധികാരത്തില്‍ തുടരാന്‍ ട്രംപിന് അര്‍ഹതയില്ല.
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധി സഭയില്‍ അവതരിപ്പിയ്ക്കുമെന്നും നാന്‍സി പറഞ്ഞു. അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിനു പിന്നാലെയാണ് നാന്‍സിയുടെ പ്രതികരണം.
Post Your Comments