കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുന്നു. 320 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,720 രൂപയായിരിക്കുകയാണ്. കൊറോണ വൈറസ് വാക്സിന് വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ ആഗോളതലത്തിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിരിക്കുകയാണ്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4590 രൂപയായിരിക്കുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,440 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില ഉള്ളത്. ഒരുഘട്ടത്തില്‍ 38,400ലേക്ക് ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.
Post Your Comments