കോട്ടയം: കൊടുംവനത്തിനുള്ളില്‍ കഞ്ചാവ് തഴച്ചുവളരുന്നു. കൃഷിചെയ്യുന്നത് ഇടുക്കി ജില്ലക്കാരെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് . ആന്ധ്രാപ്രദേശിലെ കൊടുംവനത്തിനുള്ളിലാണ് ഏക്കറുകണക്കിന് കഞ്ചാവ് കൃഷി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ കാടുകള്‍ വെട്ടിത്തെളിച്ച് കഞ്ചാവ് കൃഷി ചെയ്യുന്നത് പൊലീസും എക്‌സൈസും തുടരെ റെയ്ഡ് നടത്തി പിടികൂടി നശിപ്പിച്ചതോടെയാണ് കഞ്ചാവ് മാഫിയ ആന്ധ്രയിലേക്ക് ചുവടു മാറ്റിയത്. വര്‍ഷങ്ങള്‍ക്കു മുമ്പേ ഇവര്‍ ആന്ധ്രയില്‍ ചുവടുറപ്പിച്ചിരുന്നു. കഞ്ചാവ് കൃഷിയില്‍ വിദഗ്ദ്ധരായ ഇടുക്കി ജില്ലക്കാരെ തിരഞ്ഞുപിടിച്ചാണ് കൃഷിക്കായി ആന്ധ്രയില്‍ എത്തിച്ചത്.
മാവോയിസ്റ്റ് അധീനതയിലുള്ള വനങ്ങളിലാണ് ഇവര്‍ കൃഷിചെയ്യുന്നത്. സായുധരായ മാവോയിസ്റ്റുകളെ കീഴ്‌പ്പെടുത്തി വനത്തിനുള്ളില്‍ റെയ്ഡ് നടത്തുക അസാദ്ധ്യവുമാണ്.
കഞ്ചാവ് ചെടികള്‍ക്ക് കാവല്‍ നില്ക്കുന്നതും മാവോയിസ്റ്റുകളാണ്.
Read Also : ട്രംപിന്റെ റോള്‍സ് റോയ്സ് ഫാന്റം സ്വന്തമാക്കാന്‍ ഒരുങ്ങി ബോബി ചെമ്മണൂര്‍; വില മൂന്ന് കോടി രൂപ
ആന്ധ്രയില്‍ നിന്ന് ട്രെയിനിലും കാറുകളിലും ബസുകളിലുമായി തമിഴ്‌നാട്ടില്‍ എത്തിച്ച ശേഷമാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്. ലോകത്തുതന്നെ ഏറ്റവും വീര്യം കൂടിയ നീലച്ചടയന്‍ കഞ്ചാവാണ് ആന്ധ്രയില്‍ കൃഷിചെയ്യുന്നത്.
അതേസമയം, ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 22 ലധികം യുവാക്കളെ കാണാതായിട്ടുണ്ട്. ഇവര്‍ ആന്ധ്രയില്‍ കഞ്ചാവ് കൃഷി ചെയ്യുകയാണെന്നാണ് വിവരം.
Post Your Comments