ന്യൂഡല്‍ഹി: ചെറുകിട ഇടത്തരം കൃഷിക്കാര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ നല്കുന്ന പി.എം. കിസാന്‍ പദ്ധതിയിയുടെ പേരില്‍ അനര്‍ഹര്‍ക്ക് നല്‍കിയത് 1364 കോടി രൂപയെന്ന് റിപ്പോർട്ട് . ആദായനികുതി അടയ്ക്കുന്നവരും സാമ്പത്തിക സഹായം അര്‍ഹിക്കാത്തവരുമായ 20.48 ലക്ഷം പേര്‍ക്കാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്ന് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ കൃഷിമന്ത്രാലയം തന്നെ വ്യക്തമാക്കി.
Read Also : കാർഷിക നിയമം : പൊതു താത്പര്യ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
‘കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍റൈറ്റ്സ് ഇനീഷ്യേറ്റീവ്സി’ലെ വെങ്കിടേശ് നായക്കാണ് ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. വിവരങ്ങള്‍ നല്‍കിയത്.അനര്‍ഹമായി സഹായം ലഭിച്ച 20.48 ലക്ഷത്തില്‍ 56 ശതമാനവും ആദായനികുതി നല്‍കുന്നവരാണ്. കൂടുതലും പഞ്ചാബ്, അസം, മഹാരാഷ്ട്ര, ഗുജറാത്ത്, യു.പി. എന്നിവിടങ്ങളിലുള്ളവര്‍. പഞ്ചാബിലെ 4.74 ലക്ഷവും അസമിലെ 3.45 ലക്ഷവും മഹാരാഷ്ട്രയിലെ 2.86 ലക്ഷവും പേര്‍ക്ക് അനര്‍ഹമായി സഹായം നല്കി.
Post Your Comments