Latest NewsNattuvarthaNews

സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്

ചക്കിട്ടപാറ; സിപിഐ ലോക്കൽ സെക്രട്ടറി വാഴയിൽവളപ്പിൽ വി.വി.കുഞ്ഞിക്കണ്ണന്റെ വീടിനു ബോംബേറിൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നു. ഇന്നലെ രാത്രി 12.30ന് ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. രണ്ട് തവണയാണ് ആക്രമണം നടന്നിരിക്കുന്നത്.

നാടൻ ബോംബ് ഉപയോഗിച്ചുള്ള അക്രമത്തിൽ വീടിന്റെ വാതിൽ, ജനൽ, ചുമർ, ഉപകരണങ്ങൾ എന്നിവ നശിക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നാലാമത്തെ തവണയാണ് പഞ്ചായത്ത് പരിധിയിൽ ബോംബ് ആക്രമണം .

നാദാപുരം ബോംബ് സ്ക്വാഡ്, ബാലുശ്ശേരി ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. നാദാപുരം എസ്എച്ച്ഒ സുശീൽ കുമാർ,പെരുവണ്ണാമൂഴി എസ്ഐമാരായ എ.കെ.ഹസ്സൻ,എം.എം.ബാബുരാജ്,കൂരാച്ചുണ്ട് എസ്ഐ ബാലകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button