മുംബൈ: രാജ്യദ്രോഹ കേസിൽ നടി കങ്കണ റണാവത്തിെൻറയും സഹോദരി രംഗോളി ചന്ദലിെൻറയും അറസ്റ്റ് അടക്കമുള്ള നടപടികൾക്കുള്ള സ്റ്റേ 25വരെ ബോംെബ ഹൈകോടതി നീട്ടിയിരിക്കുന്നു. അതുവരെ ഇരുവരെയും ചോദ്യം ചെയ്യുന്നത് ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, മനീഷ് പിടാലെ എന്നിവരടങ്ങിയ ബെഞ്ച് വിലക്കിയിരിക്കുകയാണ്.
പരസ്യ പ്രസ്താവനകളിലൂടെ കങ്കണ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുെന്നന്നാരോപിച്ച് സാഹിൽ അഷ്റഫലി സയ്യിദ് നൽകിയ പരാതിയിൽ ബാന്ദ്ര മെട്രൊപൊളിറ്റൻ മജ്സിട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് പൊലീസ് കേസെടുക്കുകയുണ്ടായത്. കേസ് റദ്ദാക്കണമെന്നും അറസ്റ്റ് നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് കങ്കണ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിൽ അറസ്റ്റ് തടഞ്ഞ കോടതി ഇരുവരോടും കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയുണ്ടായി.
ഇതുപ്രകാരം ഇരുവരും ബാന്ദ്ര പൊലീസിലെത്തി മൊഴി നൽകുകയും ചെയ്തു. കങ്കണയെ ചോദ്യം ചെയ്ത് കഴിഞ്ഞിട്ടില്ലെന്നും സഹകരണത്തോടെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ എന്താണ് തെറ്റെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടർ ദീപക് തക്കരെയുടെ ചോദ്യത്തിന് ബാന്ദ്ര പൊലീസിന് മറ്റ് കേസുകളും അന്വേഷിക്കാനില്ലേ എന്ന മറുചോദ്യമാണ് കോടതി ഉന്നയിച്ചത്.
Post Your Comments