Latest NewsNewsIndia

ഇന്ത്യയിൽ 7 സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം

പക്ഷിപ്പനി ബാധിച്ച് നിരവധി പക്ഷികൾ ചത്തൊടുങ്ങിയതോടെ കേന്ദ്രം മുഗശാലകളോട് പ്രതിദിന റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

ഡൽഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരികരിച്ചു. ഉത്തർപ്രദേശ്, കേരളം, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Also related: നിയമസഭാ കാലയളവിൽ സ്പീക്കറെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കിയത് സഭയോടുള്ള ആദരവ് കാരണം; അസിസ്റ്റൻ്റ് സോളിസ്റ്റർ ജനറൽ

പക്ഷിപ്പനി ബാധിച്ച് നിരവധി പക്ഷികൾ ചത്തൊടുങ്ങിയതോടെ കേന്ദ്രം മുഗശാലകളോട് പ്രതിദിന റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃഗശാലക്കുള്ളിലോ ചുറ്റിലോ രോഗം സ്ഥിരീകരിച്ചാൽ മൃഗശാലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ദൈനംദിന റിപ്പോർ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് സമർപ്പിക്കണം. പക്ഷിപ്പനിയിൽ നിന്നും വിമുക്തമാകുന്നത് വരെ ഇത് തുടരണം.

Also related: സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായവരുടെ കണക്കുകൾ

രണ്ട് പക്ഷികളില്‍ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് കാൺപൂർ മൃഗശാല അധികൃതർ പൂട്ടിയിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലായി 1200 പക്ഷികളാണ് രോഗം ബാധിച്ച് ചത്തത്.

shortlink

Post Your Comments


Back to top button