ന്യൂഡൽഹി : ജമ്മു കാശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം തയ്യാറാക്കി ലോകാരോഗ്യ സംഘടന. ഇന്ത്യയെ നീല നിറത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഭൂപടത്തിൽ ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചാരനിറത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. കൂടാതെ തർക്ക പ്രദേശമായ അക്സായ് ചിൻ ചൈനയുടെ ഭാഗമാക്കി തവിട്ടിൽ നീലവരകളിട്ടാണ് സൂചിപ്പിച്ചിരിക്കുന്നത്.
കോവിഡ് സ്ഥിതി വിവരക്കണക്കുകള്‍ കാണിക്കാന്‍ ഡബ്ല്യൂഎച്ച്‌ഒ പുറത്തിറക്കിയ ഭൂപടത്തിലാണ് ഇന്ത്യൻ പ്രദേശങ്ങളെ പ്രകോപനകരമായ രീതിയിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഈ പ്രവൃത്തിക്ക് പിന്നിൽ ചൈനയാണെന്നും ചൈനയുടെ പണം വാങ്ങി പ്രവർത്തിക്കുന്ന ഒരു കടലാസ് സംഘടനയായി ലോകാരോഗ്യ സംഘടന തരം താഴ്ന്നുവെന്നും വിദേശകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എന്നാ ല്‍ ഐക്യാരാഷ്ട്ര സംഘടനയുടെ മാര്‍ഗരേഖകളും കീഴ്‌വഴക്കവും അടിസ്ഥാനമാക്കിയാണ് ഭൂപടമെന്ന് ഡബ്ല്യൂഎച്ച്‌ഒ പ്രതികരിച്ചു. വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച ഭൂപടം ലണ്ടനിലുള്ള ഐടി കണ്‍സള്‍ട്ടിന്റാണ് ആദ്യം ശ്രദ്ധിക്കുന്നത്. ജമ്മു കാശ്മീരിനും ലഡാക്കിനും വ്യത്യസ്ത നിറങ്ങള്‍ നല്‍കിയിരിക്കുന്നത് കണ്ട് ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments