KeralaLatest NewsNews

കൊവിഡ് സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങള്‍ നിലനിര്‍ത്തുകയെന്നത് വെല്ലുവിളിയായി സ്വീകരിയ്ക്കണം : വി.മുരളീധരന്‍

ആത്മനിര്‍ഭര്‍ ഭാരത് ശ്രദ്ധേയമായ ചുവട് വയ്പായിരുന്നു

കൊച്ചി : കൊവിഡ് സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങള്‍ നിലനിര്‍ത്തുകയെന്നത് വെല്ലുവിളിയായി സ്വീകരിയ്ക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഭാഗമായി കൊവിഡ് അനന്തര ആരോഗ്യ, സാമ്പത്തിക, സാമൂഹിക മേഖലകളെ അഭിമുഖീകരിയ്ക്കലും അന്താരാഷ്ട്ര ബന്ധങ്ങളും എന്ന വിഷയത്തിലുള്ള പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്ദേ ഭാരത് മിഷനിലൂടെ 3.2 ദശലക്ഷം ആളുകളെ തിരികെ എത്തിക്കാനായതും 120 രാജ്യങ്ങളിലെ പൗരന്മാരെ മടക്കി അയയ്ക്കാനായതും നേട്ടമാണ്. മിക്ക രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകളെ കൊവിഡ് ബാധിച്ചപ്പോള്‍ പ്രതിസന്ധിയെ അവസരമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. ആത്മനിര്‍ഭര്‍ ഭാരത് ശ്രദ്ധേയമായ ചുവട് വയ്പായിരുന്നു.

266 ഡോളറിന്റെ സാമ്പത്തിക പാക്കേജ് നടപ്പാക്കിയതും സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ് പകര്‍ന്നു. 150 രാജ്യങ്ങളിലേക്ക് അവശ്യ മരുന്നുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും കയറ്റി അയച്ച് വസുധൈവ കുടുംബകമെന്ന കാഴ്ചപ്പാട് സഫലീകരിക്കാന്‍ ഭാരതത്തിന് കഴിഞ്ഞു. വാക്‌സിന്‍ വികസിപ്പിക്കാന്‍ ആഗോള തലത്തിലുള്ള കൂട്ടായ്മക്ക് 15 ദശലക്ഷം ഡോളര്‍ വാഗ്ദാനം നല്‍കി ഈ രംഗത്തും നിര്‍ണായക പങ്കാളിത്തം ഉറപ്പാക്കിയെന്നും വി. മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button