ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,645 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 201 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. 19,299 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. നിലവിൽ 2,23,335 പേരാണ് രാജ്യത്ത് കൊറോ വൈറസ് രോഗ ബാധിതരായുള്ളത്. 1,50,999 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 1,00,75,950 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.
എന്നാൽ അതേസമയം, രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 90 ആയിരിക്കുന്നു. ബ്രിട്ടനിൽ കാണപ്പെട്ട പുതിയ തരം കോവിഡിന്റെ സാന്നിധ്യം ഡെന്മാർക്ക്, നെതർലാന്റ്സ്, ആസ്ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലാന്റ്, ജർമനി, കാനഡ, ജപ്പാൻ, ലബനൻ, സിംഗപൂർ തുടങ്ങി നിരവധി രാഷ്ട്രങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Post Your Comments