Latest NewsKeralaNews

തിരഞ്ഞെടുപ്പിന് മുൻപേ സംസ്ഥാനത്ത് ശമ്പള പരിഷ്‌കരണം നടപ്പാക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പള പരിഷ്‌കരണം ഈ ഉടൻ തന്നെ നടപ്പിലാക്കുമെന്ന് സൂചനയുമായി ധനമന്ത്രി തോമസ് ഐസക്.

Read Also : കേന്ദ്ര സർക്കാർ വാക്‌സിൻ നൽകുമ്പോൾ അതിൽ അനാവശ്യ ചോദ്യമുയർത്തേണ്ട കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ്

“ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു കെെമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം അവസാനം തന്നെ നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ശമ്ബള പരിഷ്‌കരണം നടപ്പിലാക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ തന്നെ അതു നടപ്പിലാക്കും,” ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുമെന്നാണു സൂചന. സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 28,000 – 30,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സര്‍വീസ് സംഘടനകള്‍ കമ്മിഷനു കത്തു നല്‍കിയിരുന്നു. നിലവില്‍ 16,500 രൂപയാണു കുറഞ്ഞ ശമ്പളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button