
ദോഹ: സൗദിയുടെ വിമാനകമ്പനിയായ സൗദിയ ദോഹയിലേക്കുള്ള വിമാനസർവീസുകൾ ജനുവരി 11 മുതൽ പുനരാരംഭിക്കാനൊരുങ്ങുന്നു. ഖത്തറിനെതിരായ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് സൗദിയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവെച്ചിരുന്നത്. റിയാദിൽ നിന്ന് നാല് പ്രതിവാര സർവീസുകളും ജിദ്ദയിൽ നിന്ന് മൂന്നുപ്രതിവാര സർവീസുകളുമാണ് ഉള്ളത്. റിയാദിൽ നിന്ന് 11ന് വൈകുന്നേരം 4.40ന് പുറെപ്പടുന്ന വിമാനം വൈകുന്നേരം 6.05ന് ദോഹയിൽ എത്തുന്നതാണ്. കഴിഞ്ഞ ദിവസം ഖത്തർ എയർവേയ്സ് ജനുവരി 11 മുതൽ ദോഹയിലേക്ക് സർവീസ് പ്രഖ്യാപിച്ചിരുന്നു.
Post Your Comments