Latest NewsIndiaNews

രജനിയെ അനുനയിപ്പിയ്ക്കാന്‍ നിരാഹാര സമരവുമായി ആരാധകര്‍

സമരം തമിഴ്നാട്ടിലുടനീളം വ്യാപിപ്പിയ്ക്കാനാണ് ആരാധകരുടെ തീരുമാനം

ചെന്നൈ : രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നില്ല എന്ന തീരുമാനത്തിനെതിരെ കഴിഞ്ഞ കുറേ നാളുകളായി പ്രതിഷേധത്തിലാണ് ആരാധകര്‍. തന്റെ അനാരോഗ്യം കാരണം രാഷ്ട്രീയത്തിലിറങ്ങുന്നില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് രജനീകാന്ത് അറിയിച്ചത്. അന്നു മുതല്‍ രജനിയെ രാഷ്ട്രീയത്തില്‍ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ആരാധകര്‍.

ഈ ആവശ്യം ഉന്നയിച്ച് തമിഴ്‌നാട്ടില്‍ ആരാധകര്‍ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ്. ചെന്നൈ വള്ളൂര്‍കോട്ടത്താണ് പ്രതിഷേധം നടക്കുന്നത്. സമരം തമിഴ്നാട്ടിലുടനീളം വ്യാപിപ്പിയ്ക്കാനാണ് ആരാധകരുടെ തീരുമാനം. ഇന്ന് ഉച്ചവരെ സമരം ചെയ്യാനാണ് പൊലീസ് അനുമതി നല്‍കിയിരിയ്ക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെ രണ്ട് ലക്ഷത്തോളം പേര്‍ സമരത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.

പ്രതിഷേധത്തില്‍ രജനി മക്കള്‍ മണ്‍റത്തിലെ ഒരു വിഭാഗവും പങ്കെടുക്കുന്നുണ്ട്. ഈ പ്രതിഷേധം കണ്ടിട്ടെങ്കിലും മനസ് മാറി അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുമെന്ന പ്രതീക്ഷയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം, ആരാധകരുടെ സമരത്തോട് രജനീകാന്ത് പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button