
കോഴിക്കോട് : ചെറുവണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. ആളവ പെരിഞ്ചേരി സ്വദേശി മനോജിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
Read Also : രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളാക്കി മാറ്റരുതെന്ന് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി
രാത്രി എട്ട് മണിയോടെ വീടിന് സമീപത്തുവെച്ചായിരുന്നു മനോജിന് വെട്ടേറ്റത്. വഴിയിൽ നിൽക്കുകയായിരുന്ന മനോജിനെ ബൈക്കിൽ എത്തിയ സംഘം വെട്ടുകയായിരുന്നു. പരിക്കേറ്റ മനോജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാല് ബൈക്കുകളിലായി എത്തിയ സംഘമാണ് മനോജിനെ വെട്ടിയതെന്ന് ദൃക് സാക്ഷികൾ പറഞ്ഞു.
Post Your Comments