ലഖ്‌നൗ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് പക്ഷികളുടെ ജീവന്‍ അപകടത്തിലാക്കിയ പക്ഷിപ്പനി മൃഗശാലയിലും സ്ഥിരീകരിച്ചതോടെ കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനം. മൃഗശാലയിലെ കാട്ടുകോഴികളിലാണ് പക്ഷിപ്പനി ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് മൃഗശാലയില്‍ സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തുകയും അടച്ചിടികയുമായിരുന്നു.
Read Also : ലൈംഗിക ബന്ധത്തിനിടെ ചരട് കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
കാട്ടുകോഴികള്‍ക്ക് ബാധിച്ചത് പക്ഷിപ്പനിയാണെന്ന ലാബ് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് അധികാരികള്‍ കടക്കുന്നത്. പക്ഷികളെ കൊല്ലാനുള്ള ഒരുക്കങ്ങള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ കോഴികളെയും തത്തകളെയുമാണ് കൊല്ലുന്നത്. ഇതിന് ശേഷം താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലും. ഞായറാഴ്ചയ്ക്കകം എല്ലാ പക്ഷികളെയും കൊന്ന് കത്തിക്കുവാനാണ് നീക്കം.
Post Your Comments