![](/wp-content/uploads/2021/01/v-muraleedharan-election.jpg)
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിനെ കുറിച്ച് പ്രതികരണവുമായി വി മുരളീധരന്‍. തന്റെ സ്വാനാര്‍ത്ഥിത്വ സാധ്യത തള്ളിക്കളയാതെയാണ് വി മുരളീധന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. മണ്ഡലം കഴക്കൂട്ടമാണ്. കഴക്കൂട്ടത്ത് തന്നെയാണ് താമസിയ്ക്കുന്നതും അവിടം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിയ്ക്കുന്നതും. സജീവമായി എല്ലാ കാര്യത്തിലും ഇടപെടുന്നുമുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിയാകണോയെന്ന് തീരുമാനിയ്‌ക്കേണ്ടത് പാര്‍ട്ടിയാണ്. കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ അത് അനുസരിയ്ക്കുമെന്നുമാണ് വി മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി പറഞ്ഞാല്‍ അത് അനുസരിയ്ക്കും. കേന്ദ്ര നേതൃത്വം എടുക്കുന്ന തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒ രാജഗോപാല്‍ അടക്കമുള്ളവര്‍ മത്സര രംഗത്ത് ഉണ്ടാകുമോയെന്ന് തീരുമാനിയ്‌ക്കേണ്ടത് പാര്‍ട്ടിയാണെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
Post Your Comments