ന്യൂഡല്‍ഹി: എം.പിമാര്‍ക്കുള്ള ഔദ്യോഗിക വസതി ഒഴിയാന്‍ മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. ദേവെ ഗൗഡയ്‌ക്ക് അന്ത്യശാസനം. ദേവെ ഗൗഡയെ കൂടാതെ 25 മുന്‍ എം.പിമാര്‍ ഇനിയും ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞിട്ടില്ല. ലോക്‌സഭയുടെ കാലാവധി അവസാനിച്ച് പരമാവധി ഒരു മാസത്തിനുള്ളില്‍ ഔദ്യോഗിക വസതി ഒഴിയണമെന്നാണു ചട്ടം.
വിതല്‍ ഭായ് പട്ടേല്‍ ഹൗസിലാണു ദേവെ ഗൗഡ താമസിച്ചിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേവെ ഗൗഡ തോറ്റിരുന്നു. മുന്‍ പ്രധാനമന്ത്രിയെന്ന പരിഗണന വച്ച് സഫ്‌ദര്‍ജംഗ് ലെയിനിലെ ബംഗ്ലാവില്‍ താമസം തുടരാന്‍ ദേവെ ഗൗഡയെ അനുവദിച്ചിട്ടുണ്ട്.
ദേവഗൗഡ ഔദ്യോഗിക വസതിയും ഗസ്റ്റ് ഹൗസും ഒരുമിച്ച് ഉപയോഗിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നിര്‍ദ്ദേശം. ഗസ്റ്റ് ഹൗസ് ഒഴിയാന്‍ പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഔദ്യോഗിക വസതിയില്‍ തുടരുന്നതിന് തടസമില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഔദ്യോഗിക വസതിക്ക് പുറമെ ഗസ്റ്റ് ഹൗസും അദ്ദേഹം ഉപയോഗിച്ചു വരികയായിരുന്നെന്ന് അധികൃതര്‍ അറിയി്ച്ചു.
നേരത്തെ, 1996ലെ പൊതുതെരഞ്ഞെടുപ്പില്‍ പി.വി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് പരാജയപ്പെട്ടു. തുടര്‍ന്ന് കോണ്‍ഗ്രസ്-ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തെ കോണ്‍ഗ്രസും പിന്തുണച്ചതോടെ അപ്രതീക്ഷിതമായാണ് എച്ച്.ഡി.ദേവഗൗഡ ഇന്ത്യയുടെ 11ാമത് പ്രധാനമന്ത്രിയായത്.
Post Your Comments