COVID 19Latest NewsNewsInternational

വാക്‌സിൻ സ്വീകരിച്ച ഡോക്ടർ അപൂർവ്വരോഗം ബാധിച്ച് മരിച്ചു

തല്ലാഹസി: ഫ്‌ളോറിഡയിൽ ഫൈസർ കോവിഡ് വാക്‌സിൻ സ്വീകരിച്ച ഡോക്ടർ മരിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. ഗ്രിഗറി മൈക്കളാണ് മരിച്ചിരിക്കുന്നത്. സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങിയതായി അറിയിക്കുകയുണ്ടായി.

രണ്ടാഴ്ച മുൻപാണ് ഡോക്ടർ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കുകയുണ്ടായത്. തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ. ഇതിനിടെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തെ ബാധിക്കുന്ന അപൂർവ്വ രോഗബാധയെ തുടർന്നാണ് മരണം എന്നാണ് റിപ്പോർട്ട് ലഭിക്കുന്നത്. എന്നാൽ യഥാർത്ഥ മരണ കാരണം കണ്ടെത്തുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ട്.

സംഭവത്തിൽ ഫ്‌ളോറിഡയിലെ ആരോഗ്യവിഭാഗമായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷനും, മിയാമി-ദാദെ മെഡിക്കൽ എക്‌സാമിനേഷ്‌സ് വിഭാഗവും ആണ് അന്വേഷണം നടത്തുന്നത്.
എന്നാൽ അതേസമയം, വാക്‌സിന്റെ പാർശ്വഫലമാണോ മരണകാരണമെന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇക്കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ഫൈസറും അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button