KeralaNattuvartha

നിർമാണം പൂർത്തിയാകുംമുൻപേ റോഡ് തകർന്നു ; പരാതിയുമായി നാട്ടുകാർ

നിർമ്മാണത്തിലിരിക്കെ റോഡ് തകർന്നു

പുത്തൂർ : നിർമാണം പണികൾ പുരോഗമിക്കുന്നതിനിടയിൽ റോഡ് തകർന്നു. കുളക്കട-തുരുത്തീലമ്പലം റോഡിൽ തോട്ടകത്ത് ഏലായ്ക്കുസമീപത്തെ കയറ്റത്തോടുചേർന് റോഡിന്റെ മധ്യഭാഗത്തോളംവരെ ടാറിങ് പൂർണമായും ഇളകിയനിലയിലാണ്. നാട്ടുകാർ പരാതിപ്പെട്ടെങ്കിലും കുറച്ച് മെറ്റൽ കൊണ്ടിട്ടിട്ടുപോയതല്ലാതെ വേറെ ഒന്നും ചെയ്തില്ലെന്നാണ് ആരോപണം.

വാഹനങ്ങൾ കയറി വലുതായ കുഴിയിൽ നിരവധി അപകടങ്ങളും സംഭവിക്കുന്നുണ്ട്. ചീരങ്കാവ്, മാറനാട്, ആറ്റുവാശ്ശേരി, മാവടി, താഴത്തുകുളക്കട, കുളക്കട പുത്തൂർമുക്ക്, മാവടി, പുത്തൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിൽ കോടികൾ മുടക്കി ഉന്നതനിലവാരത്തിൽ റോഡ് നവീകരിക്കുന്നതിനായി ടാറിങ് നടത്തിയ ഭാഗമാണിത്. റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുതാതാകാം തകർച്ചയ്ക്കു കാരണമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button