ന്യൂഡല്‍ഹി : കൊവിഡ് ആക്രമിച്ചപ്പോള്‍ ഇന്ത്യ ഒന്നല്ല രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിനുകള്‍ സംഭാവന ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യകുലത്തെ കൊവിഡില്‍ നിന്ന് രക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
” ഈ കൊവിഡ് കാലത്ത് ലോകത്ത് ഏറ്റവും കുറവ് മരണ നിരക്കുളളതും ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്കുളളതുമായ രാജ്യമായിരിക്കുകയാണ് ഇന്ത്യ. ഒന്നല്ല രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ കൊവിഡ് വാക്സിന്‍ നല്‍കി മനുഷ്യ കുലത്തെ രക്ഷിക്കാന്‍ നാം തയ്യാറാണ് ” – പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ വംശജരുടെ ലോകമാകെയുളള പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ അഭിനന്ദിച്ചു.
ഇത്തവണ പ്രവാസി ഭാരതീയ ദിവസിന്റെ പ്രമേയം ‘ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുക’ എന്നതായിരുന്നു. കിഴക്കന്‍ അമേരിക്കന്‍ രാജ്യമായ സുറിനാമിലെ പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സന്തോഖിയായിരുന്നു ഈ വര്‍ഷത്തെ മുഖ്യാതിഥി.
Post Your Comments