റിയാദ്: സൗദിയിൽ ഇന്ന് 110 പേർക്ക് പുതിയതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. നാല് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ബാധിച്ച 174 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 363692 ഉം രോഗമുക്തരുടെ എണ്ണം 355382 ഉം ആയി. മരണസംഖ്യ 6286 ആയി ഉയർന്നു.
രോഗ ബാധിതരായി രാജ്യത്ത് നിലവില്‍ ബാക്കിയുള്ളത് 2024 പേരാണ്. ഇതിൽ 308 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായിരിക്കുന്നു.
Post Your Comments