CricketLatest NewsIndiaNewsSports

മത്സരത്തിനിടെ 2 ഇന്ത്യൻ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചു; മാച്ച് റഫറിക്ക് പരാതി നൽകി ടീം ഇന്ത്യ

മാച്ച് റഫറിക്ക് ഇന്ത്യൻ ടീം പരാതി നൽകി; അതൃപ്തി അറിയിച്ച് ബിസിസിഐ

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ രണ്ട് ഇന്ത്യൻ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചതായി പരാതി. മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം. ഇന്ത്യൻ താരങ്ങളെ ഓസ്ട്രേലിയൻ കാണികൾ വംശീയപരമായി അധിക്ഷേപിച്ചുവെന്ന് ടീം ഇന്ത്യ വെളിപ്പെടുത്തി. സംഭവത്തിൽ മാച്ച് റഫറിയ്ക്ക് ഇന്ത്യൻ ടീം പരാതി നൽകി.

Also Read: വെള്ളമണലിലെ മരമുത്തശിയെ തീയിട്ടു നശിപ്പിക്കാൻ ശ്രമം

ജസ്പ്രീത് ബൂമ്ര, മുഹമ്മദ് സിറാജ് എന്നിവരെയാണ് ഓസ്‌ട്രേലിയൻ കാണികൾ അധിക്ഷേപിച്ചത്. മദ്യപിച്ചെത്തിയ ചിലരാണ് വംശീയച്ചുവയുള്ള പരാമർശങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ബി സി സി ഐ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിഷയം ഐസിസി ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

വംശീയ അധിക്ഷേപം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. സംഭവത്തിൽ ഐസിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും പ്രതികരിക്കാൻ തയ്യാറാകണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button