തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിന് സമീപമാണ് സംഭവം നടന്നത്. ഫോർട്ട് പൊലീസിന് നേരെയായിരുന്നു ആക്രമണമുണ്ടായത്.
കൊലപാതക കേസിലടക്കം പ്രതികളായവരെ കസ്റ്റഡിയിലെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. രണ്ട് പോലീസുകാരെയാണ് ഗുണ്ടകൾ ആക്രമിച്ചത്. പോലീസ് ജീപ്പിന് നേരെ അക്രമികൾ വാഹനമോടിച്ചു കയറ്റി.
വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രബോസ്, ജിജു, ഫിറോസ് എന്നിവരാണ് പിടിയിലായത്. ആൽത്തറ വിനീഷ് കൊലപാതകം, രഞ്ജിത് കൊലപാതകം എന്നീ കേസുകളിലെ പ്രതികളാണ് ഇവർ.
Post Your Comments