ഇസ്ലാമാബാദ് : 2019ൽ ബാലാക്കോട്ടിലെ ഭീകരപരിശീലനകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഭീകരവാദികള്കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. മുൻ പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥൻ സഫർ ഹിലാലിയാണ് ഇക്കാര്യം സമ്മതിച്ച് രംഗത്തെത്തിയത്.
ഇന്ത്യ നടത്തിയത് വ്യോമാക്രമണമല്ലെന്നും മറിച്ച് അത് ഒരു യുദ്ധം തന്നെയായിരുന്നെന്നും സഫർ ഹിലാലി പറഞ്ഞു. ഇന്ത്യൻ വ്യോമസേന അതിർത്തി കടന്ന് നടത്തിയ വ്യോമാക്രമണത്തിന് തക്കതായ മറുപടി നൽകാൻ പാകിസ്താൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് ഹിലാലി വിമർശിച്ചു. ഇന്ത്യയുടെ ജനവാസ മേഖലകളെ ലക്ഷ്യമാക്കി ആക്രമണം നടത്തിയില്ലെന്ന പാകിസ്താൻ വ്യോമസേനയുടെ അവകാശവാദം ഹിലാലി തള്ളി. ഇന്ത്യയുടെ തലസ്ഥാനം ആക്രമിക്കാനായിരുന്നു പദ്ധതിയെന്നും എന്നാൽ ബോംബുകൾ വീണത് ഒരു ഫുട്ബോൾ ഗ്രൗണ്ടിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരി 14ന് പുൽവാമയിൽ 40 ജവാൻമാരുടെ ജീവൻ നഷ്ടമായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഫെബ്രുവരി 26ന് പുലർച്ചെ നടത്തിയ ആക്രമണത്തിൽ 12 മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ് പങ്കെടുത്തത്. ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തിൽ 250-300 ഭീകരർ കൊല്ലപ്പെട്ടെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
Post Your Comments