ന്യൂഡല്‍ഹി: ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യന്‍ ആകാശപാതകളില്‍ ഏര്‍പ്പെടുത്തിയ എല്ലാ വിലക്കുകളും നീക്കിയതായി വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചു. പാകിസ്താനും സമാനവിലക്ക് പിന്‍വലിക്കാത്തിടത്തോളം ഇന്ത്യയുടെ തീരുമാനം വിമാനക്കമ്പനികള്‍ക്ക് ഉപകാരപ്പെട്ടേക്കില്ല. ഫെബ്രുവരി 27-ന് ഏര്‍പ്പെടുത്തിയ വിലക്ക് പാകിസ്താന്‍ വ്യോമയാന അധികൃതര്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ജൂണ്‍ 14 വരെ നീട്ടിയത്. യുഎസ്, യൂറോപ്പ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്ക് മൂലം പ്രതിസന്ധി നേരിട്ടിരുന്നു.
പാകിസ്താന്‍ വ്യോമമേഖലയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അടക്കമുള്ള വിമാനക്കമ്പനികളെ ബാധിച്ചിരുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഡല്‍ഹിയില്‍ നിന്ന് ഈസ്താംബൂളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കയാണ്. എയര്‍ ഇന്ത്യയാകട്ടെ ഡല്‍ഹിയില്‍നിന്ന് യു.എസിലേക്ക് നേരിട്ടുള്ള സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. നിലവില്‍ ഡല്‍ഹി-യു.എസ്. സര്‍വീസുകള്‍ ഷാര്‍ജയില്‍ ഇന്ധനം നിറയ്ക്കുന്നതിനായി നിര്‍ത്തിയ ശേഷമാണ് യാത്രതുടരുന്നത്. വ്യോമമേഖലയിലെ നിയന്ത്രണം വിദേശ വിമാനക്കമ്പനികളെയും സാരമായി ബാധിച്ചിട്ടുണ്ട്. യൂറോപ്പില്‍നിന്ന് ദക്ഷിണേഷ്യയിലേക്കുള്ള സര്‍വീസുകളെയും യൂറോപ്പില്‍ നിന്നും തിരിച്ചും ഡല്‍ഹി വഴിയുള്ള സര്‍വീസുകളെയുമാണ് പ്രതിസന്ധി പ്രധാനമായും ബാധിച്ചത്.
Post Your Comments