ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കൊവിഡ് വാക്സിന്‍ വിതരണത്തിന് മുന്‍പായി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് മുന്‍പായി കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തും.
ഇന്നലെ രാജ്യത്തെ എഴുനൂറിലധികം ജില്ലകളില്‍ നടന്ന വാക്സിന്‍ ഡ്രൈ റണ്‍ വിജയകരമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വേഗത്തില്‍ തന്നെ സംസ്ഥാനങ്ങളിലേയ്ക്കുള്ള വാക്സിന്‍ വിതരണ നടപടികള്‍ കൈക്കൊള്ളുമെന്നും കുത്തിവെയ്പ്പ് തീയതി പ്രഖ്യാപിയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ട്. പൂനെ മില്‍ സെന്‍ട്രല്‍ ഹബ്ബില്‍
നിന്ന് വ്യോമ മാര്‍ഗമാണ് രാജ്യത്തെ 41 കേന്ദ്രങ്ങളിലേയ്ക്ക് വാക്സിന്‍ എത്തിക്കുക.
വ്യാഴം, വെള്ളി ദിവസങ്ങളിലായി വാക്സിന്‍ വിതരണം ആരംഭിയ്ക്കാനായിരുന്നു കേന്ദ്രം നേരത്തെ നിശ്ചയിച്ചത്. യാത്രാ വിമാനങ്ങളെ വാക്സിന്‍ വിതരണത്തിന് സജ്ജമാക്കാന്‍ സമയം എടുക്കുന്നതാണ് വിതരണം വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments