Latest NewsKeralaNews

മാസ്റ്റർ പ്രതിസന്ധിയിൽ; തമിഴ് ‌സിനിമകൾക്ക് വേണ്ടി തിയറ്ററുകൾ തുറക്കാൻ പറ്റില്ല, നിലപാട് കടുപ്പിച്ചു ദിലീപ്

മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നൽകിയത് മലയാള ചലച്ചിത്ര ലോകത്തിന് വേണ്ടിയാണെന്ന് ഓർക്കണമെന്ന് ദിലീപ്

കൊച്ചി: സംസ്ഥാനത്തെ സിനിമ തീയേ‌റ്ററുകൾ ഉടൻ തുറക്കില്ല. ഇന്ന് നടന്ന ജനറൽ ബോഡിയിലാണ് ഫിയോക്കിന്റെ തീരുമാനം. തീയേ‌റ്റർ ഉടമകൾ ബഹുഭൂരിഭാഗവും തീയേ‌റ്ററുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തമിഴ് ചിത്രങ്ങൾക്കായി തീയേ‌റ്റർ തുറക്കുന്നത് ശരിയാകില്ലെന്ന നിലപാടിലാണ് സംഘടനാ നേതാക്കളായ നടൻ ദിലീപും ​ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും.

മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നൽകിയത് മലയാള ചലച്ചിത്ര ലോകത്തിന് വേണ്ടിയാണെന്ന് ഓർക്കണമെന്ന് ദിലീപ് അഭിപ്രായപ്പെട്ടു.

ലൈസൻസ് കാലാവധി ആറ് മാസത്തേക്ക് നീട്ടി നൽകുക,​ തീയ‌േറ്ററുകൾ പ്രദർശനത്തിന് സജ്ജീകരിക്കാൻ ഒരാഴ്‌ച സമയം നൽകുക എന്നീ ആവശ്യങ്ങൾ സർക്കാരിനോട് നി‌ർമ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ഇവ അംഗീകരിച്ച ശേഷം തീയേ‌റ്റർ തുറന്നാൽ മതിയെന്ന് കഴിഞ്ഞ ഫിയോക്ക് യോഗത്തിലും തീരുമാനമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button