ശ്രീനഗര്‍: നിയന്ത്രണരേഖ ലംഘിച്ച് അതിർത്തി കടന്ന ചൈനീസ് പട്ടാളക്കാരൻ ഇന്ത്യന്‍ സൈന്യത്തിൻ്റെ പിടിയിൽ. കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറില്‍ വച്ചാണ് ഇയാൾ സൈന്യത്തിൻ്റെ പിടിയിലായത്. നിയന്ത്രണ രേഖ ലംഘിച്ചെത്തിയ ഇയാളെ ഇന്നലെ പുലര്‍ച്ചെയോടെയാണ് സൈന്യം അറസ്റ്റ് ചെയ്യുന്നത്.
Also related : സ്വയം ഒഴിയാൻ വി എസ്, പദവികളെല്ലാം രാജിവെച്ചേക്കും
വഴിതെറ്റി നിയന്ത്രണരേഖക്ക് ഇപ്പുറം എത്തി എന്നാണ് സൈനിക കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ. ഇയാളെ ചൈനക്ക് വിട്ടുനല്‍കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു.
Also related: 15കാരിയുടെ ആത്മഹത്യ; ആൺ സുഹൃത്തിനെതിരെ മരിച്ച പെൺകുട്ടിയുടെ സഹോദരി
ചൈനയുടെ കരസേനയായ പീപ്പിൾ ലിബറേഷൻ ആർമിയിലെ (പിഎൽഎ ) ഉദ്യോഗസ്ഥനാണ് ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്ക് ഗുരുങ് മലകളില്‍ നിന്നും പിടിയിലായിരിക്കുന്നത്.
Post Your Comments