വാഷിംഗ്ടൺ: കാപിറ്റോൾ മന്ദിരത്തിൽ കലാപം അഴിച്ച് വിട്ട ട്രംപ് അനുകൂലികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ നിയമ സാധ്യതയുണ്ടെണ് അമേരിക്കൻ ആക്ടിംഗ് അറ്റോർണി മൈക്കിൾ ഷെർവിൻ. അനധികൃതമായി അതിക്രമിച്ചു കടക്കൽ, പൊതു സ്വത്തിന് നാശനഷ്ടം വരുത്തൽ, സ്വത്ത് അപഹരണം എന്നിങ്ങനെ 15 ഫെഡറൽ കേസുകൾ അക്രമികൾക്കെതിരെ ഫയൽ ചെയ്യാൻ പ്രോസിക്യൂഷൻ നീക്കങ്ങൾ ആരംഭിച്ചു. കൂടുതൽ കുറ്റങ്ങൾ ചാർജ് ചെയ്യാൻ വേണ്ട അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ.
Also related: ബാലാകോട്ട് ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടു; പാകിസ്ഥാന് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
സമാധനപരമായി നടന്ന അധികാര കൈമാറ്റത്തെ അട്ടിമറിക്കാൻ ശ്രമിച്ച മുഴുവൻ പേരെയും നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ അഭിഭാഷകർ രംഗത്ത് എത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 90 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
Also related: കാണാതായ വിമാനം കടലിൽ തകർന്നു വീണു
അതേ സമയം സംഭവത്തിൽ ട്രംപ് സ്വയം മാപ്പ് പറഞ്ഞ് നിയമ നടപടികളിൽ നിന്നും തടയൂരാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ഈക്കാര്യത്തിൽ നിയമോപദേശം തേടിയതായിട്ടാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ട്രംപിന് തന്നെ മാപ്പ് നൽകിയാൽ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ സംഭവമായി അത് മാറും.
Post Your Comments