അമേരിക്കയിലെ കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ മലയാളി മറ്റാരുമല്ല, ഡോണാൾഡ് ട്രമ്പിനോട് എന്നും കൂറുള്ള വിന്‍സന്റ് പാലത്തിങ്കൽ ആണ്. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്തശേഷം വിന്‍സന്റ് പാലത്തിങ്കല്‍ പറഞ്ഞു.
അമ്പതോളം പേരാണ് നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കിയത്. ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ ‘ആന്റിഫ’യിലെ അംഗങ്ങളാണിവരെന്നും വിന്‍സന്റ് പറഞ്ഞു. പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി വിന്‍സന്റ് നില്‍ക്കുന്ന പടം വൈറലായിരുന്നു. സമരവേദികളില്‍ ഓരോ രാജ്യക്കാരും സ്വന്തം ദേശീയപതാകയുമായി വരാറുണ്ടെന്ന് വിന്‍സന്റ് പറഞ്ഞു.
Also Read: സഭയുടെ നീതി; ‘ഒരു കന്യാസ്ത്രി ഒരിക്കലും ഇങ്ങനെ ചെയ്യില്ല…’; വിവാദത്തിലേക്ക് സഭാ മുഖപത്രം
ഇദ്ദേഹത്തിന്റെ നടപടിക്കെതിരെ മലയാളികൾ അടക്കമുള്ളവർ രംഗത്തെത്തി കഴിഞ്ഞു. വിൻസൺ പാലത്തിങ്കൽ പ്രസിഡന്റിന്റെ എക്സ്പ്പോർട് കൗൺസിലിലിലെ ഒരു അംഗമാണ്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ട്രമ്പ് ഇദ്ദേഹത്തെ കയറ്റുമതി കൗൺസിലിലേക്ക് നിയമിക്കാനായി നാമ നിർദേശം നൽകിയത്.
‘യുഎസ് പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി നിന്ന മാന്യൻ മലയാളിയും കൊങ്കിയുമായ വിന്‍സന്റ് ആണെന്നൊക്കെ കേൾക്കുന്നു. ഒരു രാജ്യത്ത് നടക്കുന്ന സാമൂഹ്യവിരുദ്ധസമരത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യൻ ദേശീയ പതാകയെ ദുരുപയോഗം ചെയ്ത ഇയാൾക്കെതിരെ നടപടിയുണ്ടാകണം’- ഇത്തരത്തിൽ രൂക്ഷമായ വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത്.
Also Read: സഭയുടെ നീതി; ‘ഒരു കന്യാസ്ത്രി ഒരിക്കലും ഇങ്ങനെ ചെയ്യില്ല…’; വിവാദത്തിലേക്ക് സഭാ മുഖപത്രം
വിർജിനിയയിൽ 27 വർഷങ്ങൾ ചിലവിട്ട വിൻസണിന്റെ കഴിവുകൾക്കുള്ള അംഗീകാരം എന്നോണമാണ് ട്രമ്പ് ഇദ്ദേഹത്തെ എക്സ്പ്പോർട് കൗൺസിലിലിലെ അംഗമാക്കിയത്. ഈ നേട്ടത്തിൽ ട്രംപിനോടുള്ള അകമഴിഞ്ഞ നന്ദിയും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ തന്നെയാണ് ഇദ്ദേഹം ചെയ്ത പുതിയ പ്രവൃത്തിയെന്നാണ് ഏവരും പറയുന്നത്.
Post Your Comments