KeralaLatest NewsNews

കുടിവെള്ളക്ഷാമം രൂക്ഷം: ലഭിക്കുന്നത് ദുര്‍ഗന്ധം വമിക്കുന്ന കുടിവെള്ളം; തിരിഞ്ഞ് നോക്കാതെ നഗരസഭ

പ്രതി ദിനം രാവിലെയും വൈകിട്ടും മൂന്ന് മണിക്കൂര്‍ നേരമാണ് പശ്ചിമകൊച്ചിയില്‍ വാട്ടര്‍ അതോറിറ്റി പമ്പിങ്ങ് നടക്കുന്നത്.

മട്ടാഞ്ചേരി: കൊച്ചിയില്‍ കുടി വെള്ളക്ഷാമം രൂക്ഷം. തീരദേശ മേഖലയിലും പശ്ചിമകൊച്ചിയിലും മാലിന്യം കലര്‍ന്ന ദുര്‍ഗന്ധം വമിക്കുന്ന കുടിവെള്ളമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കുടി വെള്ളലഭ്യത രൂക്ഷമായിട്ടും ജില്ലാ നഗരസഭ ജല അതോറിറ്റി ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്തതില്‍ ജനകീയ സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതി ദിനം രാവിലെയും വൈകിട്ടും മൂന്ന് മണിക്കൂര്‍ നേരമാണ് പശ്ചിമകൊച്ചിയില്‍ വാട്ടര്‍ അതോറിറ്റി പമ്പിങ്ങ് നടക്കുന്നത്.

എന്നാൽ 1966കളില്‍ സ്ഥാപിച്ച പൈപ്പുകള്‍ക്ക് പകരമായി കോടികള്‍ ചിലവിട്ട് പുതിയ പെപ്പുകള്‍ സ്ഥാപിച്ചിട്ടും അത് ജനങ്ങള്‍ക്ക് പ്രയോജന പ്രദമായിട്ടില്ല. ജനസാന്ദ്രതയുള്ളതും ചേരി മേഖലയുമായ പശ്ചിമകൊച്ചിയില്‍ വര്‍ഷങ്ങളായി കുടിവെള്ള ലഭ്യത പരിഹാരം കാണാത്ത പ്രശ്നമായി നിലനില്ക്കുകയാണ്. പമ്പിങ് സമയം കൂട്ടാത്തതും മേഖലയില്‍ ആവശ്യമായ കുടി വെള്ളതോത് ക്രമാനുഗതമായി വര്‍ധിപ്പിക്കാത്തതും പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. ആലുവ, മുവാറ്റുപുഴ പദ്ധതികളുണ്ടെങ്കിലും ആലുവയാണ് ജലവിതരണത്തിന് കൊച്ചി ആശ്രയിക്കുന്നത്.

Read Also: താരങ്ങളെ അണിനിരത്തി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാർ; അങ്കത്തിനൊരുങ്ങി ബിജെപി

മുന്ന് പതിറ്റാണ്ടുകളായി തീരദേശ കൊച്ചിയില്‍ കുടിവെള്ള ലഭ്യത ജനകീയപ്രശ്നമായി മാറിയിരിക്കുന്നു. പശ്ചിമകൊച്ചിയില്‍ മാലിന്യം കലര്‍ന്ന കുടിവെള്ള വിതരണത്തില്‍ പ്രതിഷേധിച്ച്‌ നാഷണല്‍ ഓപ്പണ്‍ ഫോറം കരുവേലിപ്പടി ജല അതോറിറ്റി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. അഡ്വ ആന്‍്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ജി.പി.ശിവന്‍ മലിനജലം ഒഴുക്കി പ്രതിഷേധിച്ചു. സി.എ. ജേക്കബ് അധ്യക്ഷനായി. വേണുഗോപാല്‍ പൈ, ജോയ്സ് ആന്‍്റണി, പി.എ.ജോസഫ് ,മജ്ജുനാഥ് പൈ, നെസ്റ്റര്‍ ജോണ്‍, പ്രശാന്ത് മുണ്ടംവേലി, സി.പി. പൊന്നന്‍ എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments


Back to top button