വടക്കേകാട് : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ വൈദ്യുത കാൽ ഒടിഞ്ഞുവീണു ഡ്രൈവർക്ക് പരിക്ക്.ഇന്നലെ രാവിലെ ഏഴോടെ നമ്പീശൻപടി തൊഴിയൂർ ഹൈസ്‌കൂൾ റോഡിൽ വെച്ചായിരുന്നു സംഭവം. ഡ്രൈവർ അഞ്ഞൂർ കണ്ണനായ്ക്കൽ ജോയി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
അഞ്ഞൂരിൽ വാടക വീട്ടിൽ താമസിക്കുന്ന ജോയി സ്വന്തം വീട്ടിലേക്കു പോകുന്നതിനിടയിലായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണു ജോയിയെ രക്ഷപ്പെടുത്തിയത്. വൈദ്യുത കമ്പിയിൽ നിന്നു തീപ്പൊരി ചിതറിയത് നാട്ടുകാരെ ഉൾപ്പടെ പേടിപ്പെടുത്തി . കാലപ്പഴക്കമാണു വൈദ്യുത തൂൺ മറിഞ്ഞു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Post Your Comments