
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ സൂത്രധാരക സ്വപ്ന സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ നീണ്ട 9 മണിക്കൂർ കസ്റ്റംസ് ചോദ്യം ചെയ്തു. മണിക്കൂറുകൾ ചോദ്യം ചെയ്യലിൽ നിർണ്ണായ ചില വിവരങ്ങൾ ലഭിച്ചതിന് ശേഷമാണ് കസ്റ്റംസ് അയ്യപ്പനെ വിട്ടയച്ചത് എന്നാണ് പുറത്ത് വരുന്ന സൂചനകൾ.
Also related : തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം, കേന്ദ്രം ഇടപെട്ടതോടെ പ്രവേശനം പകുതി സീറ്റുകളില്‍ മാത്രം
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അയ്യപ്പൻ കസ്റ്റംസ് ഓഫീസിൽ ഹാജരായ അയ്യപ്പനെ വൈകീട്ട് ഏഴേകാലോടെയാണ് കസ്റ്റംസ് അയ്യപ്പനെ വിട്ടയച്ചത്. സ്പീക്കർ നടത്തിയ വിദേശയാത്രകളെക്കുറിച്ചും യാത്രകളിൽ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ചുമുള്ള വിശദാംശങ്ങൾ കസ്റ്റംസ് ചോദിച്ചറിഞ്ഞു. വിദേശ യാത്രയ്ക്കിടെ ഡോളർകടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ നടന്നിട്ടുണ്ടോ എന്ന് കസ്റ്റംസ് അയ്യപ്പ നിൽ നിന്നും ചോദിച്ചറിഞ്ഞു.
Also related: അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയടിച്ച് മലയാളി
അയ്യപ്പനിൽ ലാഭിച്ച ചില നിർണ്ണായക വിവരങ്ങൾ സ്പീക്കർ ശ്രീരാമകൃഷ്ണന് കുരുക്കാകുമെന്നാണ് സൂചന. ഡോളർ കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് മൂന്ന് തവണയാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസയച്ചത്. ഒടുവിൽ കസ്റ്റംസ് സ്വരം കടുപ്പിച്ചതോടെ മറ്റ് വഴികളില്ലാതെ അയ്യപ്പൻ കസ്റ്റംസിന് മുന്നിൽ ഇന്ന് ഹാജരാകുകയായിരുന്നു.
Post Your Comments