KeralaLatest NewsNews

കെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം, കനത്ത സുരക്ഷ നൽകാൻ നിർദ്ദേശിച്ച് ഹൈക്കോടതി

തടവുപുള്ളിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം നടത്തി ജനുവരി 9 പന്ത്രണ്ട് മണിക്ക് മുമ്പ് റിപ്പോർട്ട് ജില്ലാ ജഡ്ജിക്കു കൈമാന് ജയിൽ വകുപ്പിനോട് കോടതി ഉത്തരവിട്ടു

എറണാകുളം: കെവിന്‍ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന ടിറ്റോ എബ്രഹാമിന് ജയിലിൽ വെച്ച് മർദനമേറ്റതായി കോടതി കണ്ടെത്തി. ഇത് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. മർദ്ദനത്തിൽ അവശനിലയിലായ ടിറ്റോയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also related: മൂന്നു കുട്ടികളുള്ള മാതാപിതാക്കൾക്ക്​ 74 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സർക്കാർ

ആശുപത്രിയിലും കനത്ത സുരക്ഷ ഏർപ്പെടുത്താൻ ഹൈക്കോടതി പോലീസിനോട് നിർദേശിച്ചു. തടവുപുള്ളിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം നടത്തി ജനുവരി 9 പന്ത്രണ്ട് മണിക്ക് മുമ്പ് റിപ്പോർട്ട് ജില്ലാ ജഡ്ജിക്കു കൈമാന് ജയിൽ വകുപ്പിനോട് കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button