തിരുവനന്തപുരം: കേരളത്തിലെ കർഷകരെ പരിഗണിക്കുന്നില്ല എന്ന തരത്തിൽ ഒരു ഫെയ്‌സ്‌ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂർണ രൂപം: പൈനാപ്പിള്‍ കൃഷിയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റായ എറണാകുളം ജില്ലയിലെ വാഴക്കുളത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ പൈനാപ്പിളിന് മിനിമം സപ്പോര്‍ട്ട് പ്രൈസ് (താങ്ങുവില്ല) പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടിട്ട് അത് കണ്ടതായി പോലും നടിക്കാന്‍ ഇവിടുത്തെ ഭരണകൂടമോ, മാധ്യമങ്ങളോ തയാറല്ല.
ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളും, മാധ്യമങ്ങളും സാധാരണ കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്ന് മോചിപ്പിക്കുവാനും, വരുമാനം ഇരട്ടിയാക്കാനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ സമരം നടത്തുന്ന വന്‍കിട ഇടനിലക്കാര്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുവാനും, വാര്‍ത്തകള്‍ സൃഷ്ടിച്ച് രാജ്യതലസ്ഥാനത്ത് പരമാവധി അരാജകത്വം സൃഷ്ടിക്കുവാനുമുള്ള തിരക്കിലാണ്.
വാഴക്കുളത്തെ കര്‍ഷകര്‍ പറയുന്നത് കോവിടും, വിനോദ സഞ്ചരികളുടെ വരവ് കുറവും എല്ലാം കൊണ്ട് പൈനാപ്പിള്‍ കച്ചവടം വളരെ കുറവാണ് എന്നതാണ്. ഒരു കിലോ പൈനാപ്പിളിന് 20 രൂപയ്ക്ക് മുകളില്‍ ഉള്‍പ്പാദന ചെലവ് വരുമ്ബോള്‍ വില്‍പ്പന നടക്കുന്നത് A Grade ന് 10 രൂപ per kg ഉം, B & C Grade കള്‍ക്ക് 3 രൂപ മുതല്‍ 5 രൂപ വരെയുമാണ്. കഴിഞ്ഞ വര്‍ഷം ലഭിച്ച വില 28 രൂപ ആയിരുന്നു എന്നോര്‍ക്കണം.
Read Also: ആര്യയെ വച്ച് മാര്‍ക്കറ്റിംഗ് നടത്തുന്നു, ഇതിലും പ്രായം കുറഞ്ഞവര്‍ സംസ്ഥാനത്ത് ജയിച്ചു: മുല്ലപ്പള്ളി
സ്വന്തം നാട്ടില്‍ കര്‍ഷകര്‍ വിലകിട്ടാതെ താങ്ങുവിലക്ക് വേണ്ടി മുറവിളി കൂട്ടുമ്ബോള്‍ അത് കണ്ടില്ലെന്ന് നടിച്ച് കര്‍ഷകരെ ചൂഷണം ചെയ്യുന്ന പഞ്ചാബിലെ കോടിപതികളായ ഇടനിലക്കാര്‍ക്ക് വേണ്ടി സിന്ദാബാദ് വിളിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും, കവലപ്രസംഗം നടത്തുകയും ചെയ്യുന്ന ഇവറ്റകളുടെ ഉളുപ്പില്ലായ്മ സമ്മതിക്കണം..
ആകപ്പാടെയുള്ള കുറച്ചു കര്‍ഷകരെ രക്ഷിക്കാന്‍ കഴിയാത്തവന്‍മാരാണ് ഇന്ത്യയിലെ 12 കോടി കര്‍ഷകരുടെ രക്ഷകര്‍ ചമയുന്നത്. കേരളത്തിലെ കര്‍ഷകരുടെ കണ്ണുനീര്‍ കാണാതെ കര്‍ഷകരെ ചൂഷണം ചെയ്യുന്ന പഞ്ചാബിലെ വന്‍കിട ഇടനിലക്കാരുടെ കദന കഥ ആഴ്ചകളായി മസാല ചേര്‍ത്ത് വിളമ്പുന്ന കേരളത്തിലെ ‘നിഷ്പക്ഷ’ മാധ്യമങ്ങള്‍ക്കും നമോവാകം.
Post Your Comments