KeralaLatest NewsNews

കര്‍ഷക പരിശീലനം ഓൺലൈൻ വഴി

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ജനുവരിയില്‍ ഓണ്‍ലൈന്‍ പരിശീലനം നൽകാനൊരുങ്ങുന്നു. ജനുവരി 14,15 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 21,22 ആട് വളര്‍ത്തല്‍, 28ന് കാട വളര്‍ത്തല്‍, 29ന് ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. താല്‍പര്യമുള്ള കര്‍ഷകര്‍ 9188522703 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം സൗജന്യമായിരിക്കും. വിശദവിവരത്തിന് ഫോണ്‍: 0479-2452277.

shortlink

Related Articles

Post Your Comments

Related Articles


Back to top button