MollywoodLatest NewsKeralaCinemaNewsEntertainment

മമ്മൂട്ടിയും ഇന്ദ്രൻസും ചെയ്താൽ ആഹാ, രജനി ചാണ്ടി ആണേൽ ഓഹോ!

‘തള്ളയ്ക്ക് വയസ്സാം കാലത്ത് എന്തിന്റെ സൂക്കേടാ’; രജനി ചാണ്ടിക്ക് ചീത്ത വിളി, മമ്മൂട്ടിക്കും ഇന്ദ്രസിനും കൈയ്യടിയും

മലയാളികളുടെ പ്രിയതാരങ്ങൾ ആയ മമ്മൂട്ടി, ഇന്ദ്രൻസ്, മാമുക്കോയ തുടങ്ങിയ താരങ്ങൾ നടത്തുന്ന മേക്ക് ഓവറിനും പുത്തൻ ലുക്കുകൾക്കും ആരാധകർ മികച്ച പിന്തുണയാണ് നൽകാറ്. എന്നാൽ, അടുത്തിടെ മുത്തശ്ശിഗഥ ഫെയിം രജനി ചാണ്ടി നടത്തിയ ഫോട്ടോഷൂട്ടിനു കീഴിൽ മലയാളി ഞരമ്പന്മാർ ഇട്ട കമൻ്റുകൾ അശ്ളീലം കലർന്നവയായിരുന്നു.

Also Read: വനാതിർത്തികളിൽ കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു

“തള്ളക്ക് വയസ്സാം കാലത്ത് എന്തിന്റെ സൂക്കെട്ടാ, ബൈബിളും വായിച്ച് വീട്ടിലിരുന്നുകൂടെ”. ഇത് ഏറ്റവും മാന്യമായ കമന്റുകളിൽ ഒന്നാണ്. ഇത്തരത്തിൽ ഇവർക്ക് നേരെ ബോഡി ഷെയിമിംഗ് നടത്തുന്നത് എന്തിനാണെന്ന ചോദ്യമാണ് നിഖിൽ നരേന്ദ്രൻ എന്ന വ്യക്തി സിനിമാ പാരഡിസോ ക്ളബിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നത്. വളരെ പോസിറ്റീവ് ആയ ചർച്ചയാണ് പോസ്റ്റിനു കീഴിൽ നടക്കുന്നത്.

ആളുങ്ങൾക്ക് പ്രായം ഒരു പ്രശ്നമല്ലെന്നും ഏത് പ്രായത്തിൽ ആണെങ്കിലും മേക്കോവർ ഫോട്ടോഷൂട്ടുകൾ നടത്തിയാൽ അതിനെ ഏറ്റെടുക്കുന്ന മലയാളി ആരാധക്കൂട്ടം എന്തുകൊണ്ട് രജനി ചാണ്ടി അടക്കമുള്ളവർക്ക് നെരെ ബോഡി ഷെയ്മിംഗ് നടത്തുന്നുവെന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്. നിഖിൽ നരേന്ദ്രൻ സിനിമാഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ:

shortlink

Related Articles

Post Your Comments

Related Articles


Back to top button