വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ട്വിറ്ററിന്റെ താത്കാലിക വിലക്ക്. ഇദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് ട്വിറ്റർ സസ്പെന്റ് ചെയ്തു. ആക്രമവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ട്രംപ് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ഇരു സഭകളും സമ്മേളിക്കുന്നതിനിടയിലാണ് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഇതിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് വീട്ടില്‍ പോകൂവെന്നും ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അക്രമകാരികളെ പോരാളികളെന്ന് വിളിക്കുകയും തെരഞ്ഞെടുപ്പില്‍ വിജയം കട്ടെടുത്തെന്നും കുറിച്ചിരുന്നു. ഇതോടെയാണ് ട്വിറ്റര്‍ രംഗത്തെത്തിയത്.
അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പങ്കുവെച്ചതിനും അക്രമണം പ്രോത്സാഹിപ്പിച്ചതിനും എതിരായാണ് നടപടി. മൂന്ന് ട്വിറ്റുകള്‍ നീക്കം ചെയ്യണമെന്ന് ട്വിറ്റര്‍ ആവശ്യപ്പെട്ടു. ട്വീറ്റുകള്‍ നീക്കിയില്ലെങ്കില്‍ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
Post Your Comments